ThiruvananthapuramKeralaNattuvarthaLatest NewsNews

ഒരു ചാക്ക് നിറയെ നാണയങ്ങളും നോട്ടുകളും, എല്ലാം മോഷ്ടിച്ചത്: പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്

കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം കുളക്കര കട്ടയക്കാല്‍ വീട്ടില്‍ വാമനപുരം പ്രസാദാണ് പിടിയിലായത്

തിരുവനന്തപുരം: ഉള്ളൂര്‍ പ്രശാന്ത് നഗറിലെ മൂലൈക്കോണം ശിവക്ഷേത്രം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍. കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം കുളക്കര കട്ടയക്കാല്‍ വീട്ടില്‍ വാമനപുരം പ്രസാദാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലര്‍ച്ചെയായിരുന്നു കേസിനാസ്പ​ദമായ സംഭവം.ക്ഷേത്ര സെക്രട്ടറിയാണ് മോഷണം നടന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന്, എസ്.എച്ച്‌.ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Read Also : ‘ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ വെള്ളവും കറണ്ടും ഒന്നുമില്ലാതെയാണ് ജീവിച്ചത്’: ഇച്ചാപ്പിയെന്ന ശ്രീലക്ഷ്മി പറയുന്നു

മോഷണ മുതലുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്.

പ്രതിയില്‍ നിന്ന് ഒരു ചാക്ക് നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടെ 26000 രൂപ പിടിച്ചെടുത്തിട്ടുണ്ട്. പ്രതി പ്രശാന്ത് നഗറിലെ മറ്റൊരു വീട് കുത്തി തുറന്ന് മോഷണം നടത്തിയതായും പൊലീസ് കണ്ടെത്തി.

കേരളത്തിലുടനീളം വിവിധ ജില്ലകളിലായി 50 കേസുകളിലെ പ്രതിയാണ് പിടിയിലായ വാമനപുരം പ്രസാദെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button