ErnakulamNattuvarthaLatest NewsKeralaNews

തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മത്വം: മന്ത്രി ആന്‍റണി രാജുവിനെതിരായ കേസിൽ സ്റ്റേ നീട്ടി

കൊ​ച്ചി: കോ​ട​തി​യി​ലെ തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​ത്വം കാ​ട്ടി​യ സംഭവത്തിൽ മ​ന്ത്രി ആ​ന്‍റ​ണി രാജുവിനെതിരായ കേ​സി​ലെ വി​ചാ​ര​ണ​ ന​ട​പ​ടി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ്റ്റേ ​ഹൈ​ക്കോ​ട​തി നാലു​മാ​സ​ത്തേ​ക്ക് നീ​ട്ടി. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ലെ നടപ​ടി​ക​ൾ​ക്കു​ള്ള സ്റ്റേ​യാ​ണ് ഹൈക്കോടതി നീ​ട്ടി​യ​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​ല്ല കേ​സെ​ടു​ത്ത​ത്​ എ​ന്ന​തി​നാ​ൽ തു​ട​ർ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആവശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നേ​ര​ത്തേ വി​ചാ​ര​ണ സ്റ്റേ ​ചെ​യ്‌തിരുന്നു. ല​ഹ​രി​മ​രു​ന്ന്​ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വി​ദേ​ശി​യെ തൊ​ണ്ടി​മു​ത​ലി​ൽ കൃത്രി​ത്വം കാ​ട്ടി കേ​സി​ൽ​ നി​ന്ന്​ രക്ഷിച്ചെന്ന്​ ആ​രോ​പി​ച്ചാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്‍റണി രാ​ജു​വി​നും കോ​ട​തി​യി​ലെ തൊ​ണ്ടി ​ക്ലാ​ർ​ക്കി​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

കുട്ടികള്‍ക്ക് ഓട്‌സ് നല്‍കുന്നത് നല്ലതല്ല : കാരണമിതാണ്

വി​ദേ​ശ പൗ​ര​നെ വി​ചാ​ര​ണ​ക്കോ​ട​തി 10 വ​ർ​ഷം ക​ഠി​ന ​ത​ട​വി​ന്​ ശി​ക്ഷി​ച്ചെ​ങ്കി​ലും അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി വെ​റു​തെ​ വി​ടുകയായിരുന്നു. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം പ്ര​തി​ക്ക് പാകമല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ് പ്രതിയെ ഹൈക്കോടതി കു​റ്റ​മു​ക്ത​നാ​ക്കി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button