Latest NewsCinemaNewsIndiaEntertainment

ഭർത്താവിനുവേണ്ടി ഞാൻ മുസ്ലീമായി, വീട്ടുകാരെ ഉപേക്ഷിച്ചു: പക്ഷെ അവൻ എന്നെ ചതിച്ചു – ദിവ്യ ശ്രീധർ

സൺ ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സേവ്വന്തി’ എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ നടിയാണ് ദിവ്യ ശ്രീധർ. 2017 ൽ, ‘കേളടി കൺമണി’ എന്ന സീരിയലിൽ അഭിനയിച്ച സഹനടൻ അർണവുമായി പ്രണയത്തിലായിരുന്നു. ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും ജൂണിൽ വിവാഹിതരായിരുന്നു. ദിവ്യ ഇപ്പോൾ ഗർഭിണിയാണ്. കഴിഞ്ഞ ദിവസം അർണവിനെതിരെ പീഡനാരോപണവുമായി ദിവ്യ രംഗത്തെത്തിയിരുന്നു,

ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ദിവ്യ അർണബിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ അർണവ് കുഞ്ഞിനെ ഗർഭഛിദ്രം നടത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നും, ഇത് സമ്മതിക്കാതെ വന്നതോടെ തന്നെ മർദിച്ചുവെന്നും ദിവ്യ ആരോപിക്കുന്നു. തന്റെ ഗർഭാവസ്ഥ ഇപ്പോൾ വളരെ അപകടകരമായ ഘട്ടത്തിലാണ് എന്ന് പറഞ്ഞ് ദിവ്യ രംഗത്ത് എത്തിയതോടെയാണ് ഇരുവർക്കും ഇടയിലുള്ള പ്രശ്‌നം പുറത്തുവരുന്നത്.

ഗർഭിണിയാണ് എന്ന് അറിഞ്ഞിട്ടും തന്നെ തല്ലി എന്നും, അടിയേറ്റ് താഴെ വീണു എന്നും ദിവ്യ പറയുന്നു. വയർ അടിച്ചാണ് വീണത്. ഗർഭാവസ്ഥ മുന്നോട്ട് കൊണ്ടുപോകാൻ സാധിയ്ക്കില്ല, അബോർഷൻ ചെയ്യണം എന്നാണത്രെ ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. അർണബിന്റെ യഥാർത്ഥ പേര് മുഹമ്മദ് എന്നാണ്. തങ്ങളുടെ വിവാഹം രഹസ്യമാക്കി വച്ചിരുന്ന ഇരുവരും ജൂണിലാണ് വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അർണവ് തന്നെ ചതിക്കുകയായിരുന്നു എന്നാണ് ദിവ്യ പറയുന്നത്. മുസ്ലീം മതം സ്വീകരിക്കുക മാത്രമല്ല. തന്റെ സമ്പാദ്യം മുഴുവൻ അർണവിന് നൽകിയിരുന്നു എന്നും, അർണവിന് ഇപ്പോൾ വർക്ക് ഒന്നും ഇല്ല എന്നും ദിവ്യ പറയുന്നു. മാത്രമല്ല, ഹൻസിക എന്ന സീരിയൽ നടിയുമായി അർണവ് പുതിയ ബന്ധം തുടങ്ങി എന്നാണ് നടിയുടെ ആരോപണം. ഹൻസികയും മുസ്ലിം ആണ്, ഇവർ രണ്ട് പേരും വിവാഹിതരാവാൻ ആലോചിക്കുന്നുണ്ട്. അതിനാലാണ് തന്നെ അകറ്റുന്നത് എന്നാണ് ദിവ്യയുടെ പക്ഷം.

എന്നാൽ അർണവ് ഇക്കാര്യങ്ങൾ എല്ലാം പൂർണമായും നിഷേധിച്ചുകൊണ്ട് കൗണ്ടർ കംപ്ലൈന്റ് ഫയൽ ചെയ്തു. അടിച്ചു എന്ന പറയുന്ന ദിവസം താൻ ദിവ്യയെ കാണാൻ പോലും പോയിട്ടില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ ഇതിനായി തെളിവായി ഹാജരാക്കാമെന്നും അർണബ് പറയുന്നു. ചില ആൺസുഹൃത്തുക്കളുടെ വാക്കുകൾ കേട്ട് അബോർഷൻ നടത്താൻ വേണ്ടി ദിവ്യ കാണിയ്ക്കുന്ന നാടകമാണ് ഇത് എന്നാണ് അർണവ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button