കോഴിക്കോട് : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു. സിപിഐ പ്രവർത്തകയായ ആവള കുട്ടോത്ത് ഇയ്യത്തറേമ്മൽ ഇ.ടി രാധ (55) ആണ് അന്തരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു അന്ത്യം.
Read Also : ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ പ്രസാദം സ്വീകരിക്കേണ്ട രീതികളറിയാം
ആശാ വർക്കറായി ജോലി ചെയ്യുന്നതിനിടയിലാണ് കക്കറമുക്ക് വാർഡിൽ നിന്നും രാധ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതും പ്രസിഡന്റാവുന്നതും. കോഴിക്കോട് ജില്ലയിലെ സിപിഐയുടെ ഏക പഞ്ചായത്ത് പ്രസിഡന്റായിരുന്നു രാധ. പരേതനായ കുഞ്ഞരിയന്റെയും ജാനുവിന്റെയും മകളാണ്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments