![](/wp-content/uploads/2022/04/accident-1.jpg)
പത്തനാപുരം: അമിതവേഗത്തിലെത്തിയ ബൈക്ക് വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. പത്തനാപുരം നടുക്കുന്ന് അക്ഷയ് ഭവനിൽ ഷൈനി-മനോജ് ദമ്പതിമാരുടെ മകൻ അക്ഷയ്കുമാർ (19)ആണ് മരിച്ചത്.
പട്ടാഴി പന്ത്രണ്ടുമുറി ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം 5.45 ഓടെയാണ് അപകടം നടന്നത്. രണ്ട് ബൈക്കുകളിലായി വന്ന യുവാക്കളിൽ ഒരു സംഘത്തിന്റെ ബൈക്കാണ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പുളിവിള സ്വദേശിയായ യുവാവിനെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ബൈക്കിടിച്ചതിനെ തുടർന്ന്, വീടിന്റെ ചുറ്റുമതിൽ പൂർണമായി തകർന്ന് വീടിന് മുന്നിലേക്ക് വീണ നിലയിലാണ്. ബൈക്കും തകർന്നിട്ടുണ്ട്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments