റിയാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് 2023ലെ മത്സരങ്ങള്‍ സൗദിയിൽ നടത്താനൊരുങ്ങി എഐഎഫ്എഫ്. അടുത്ത വര്‍ഷത്തെ സെമിയും ഫൈനലും സൗദിയിൽ നടത്താനാണ് തീരുമാനം. ഇന്ത്യ, സൗദി ഫുട്ബോൾ ഫെഡറേഷനുകൾ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. ഫെബ്രുവരിയിലാകും സൗദിയിൽ മത്സരങ്ങള്‍ നടത്തുക.
ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രത്തിലെ നിര്‍ണായകമായ വളര്‍ച്ചയാണ് ഇതെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബേയുടെ വാക്കുകള്‍. കരാറിലെത്തിയ സൗദി ഫുട്ബോൾ ഫെഡറേഷന് എഐഎഫ്‌എഫ് നന്ദി അറിയിച്ചു.
യുവതാരങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഇന്ത്യന്‍ ഫുട്ബോളുമായി ബന്ധപ്പെടാനും ടൂര്‍ണമെന്‍റിലൂടെ അവസരം ലഭിക്കുമെന്ന് എഐഎഫ്‌എഫ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. മലപ്പുറത്ത് നടന്ന കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളമാണ് ജേതാക്കളായത്.
Read Also:- അടി, പൊരിഞ്ഞ അടി: ട്രെയിനിൽ സ്ത്രീകൾ തമ്മിലുള്ള അടി സോഷ്യൽ മീഡിയയിൽ ഹിറ്റ് – വീഡിയോ
ഫൈനലില്‍ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ച് കേരളം ഏഴാം കിരീടം ഉയര്‍ത്തുകയായിരുന്നു. അധികസമയത്ത് ഒരു ഗോളിന് പിന്നിലായ ശേഷമാണ് കേരളം തിരിച്ചടിച്ചത്. ടൂര്‍ണമെന്‍റില്‍ ഒരു കളി പോലും തോൽക്കാതെയായിരുന്നു കേരളം കിരീടം നേടിയത്.
AIFF, Saudi Arabia Football Federation sign historic MoU
Read ? https://t.co/BLkGBnjf8x#IndianFootball ⚽ pic.twitter.com/IAqA1dkJrx
— Indian Football Team (@IndianFootball) October 6, 2022
Post Your Comments