തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാനായിരുന്ന ഒഎംഎ സലാമുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സലാമിന് രണ്ട് പാസ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതില്‍ ഒരെണ്ണം വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇയാള്‍ നിരവധി വിദേശ യാത്രകള്‍ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിദേശ യാത്ര നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണം. എന്നാല്‍, സര്‍ക്കാര്‍ അനുമതി വാങ്ങാതെ തന്നെ സലാം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത് ഗുരുതര ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇത് കൂടാതെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട് പരിശോധന നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സലാം സഹകരിച്ചിട്ടില്ലെന്നാണ് വിവരം.
സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി പ്രവര്‍ത്തിച്ചതിന് സലാമിനെ കെഎസ്ഇബി പിരിച്ചു വിട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെയും, ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി.
Post Your Comments