കൊച്ചി: ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്കി. ഇത് ആദ്യമായാണ് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
യു.എ.ഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് കേസില്‍ ആരോപണമുയര്‍ന്നത്.
ലൈഫ് മിഷന് സിഇഒ യു.വി ജോസ്, യുണിടാക് എം.ഡി സന്തോഷ് ഈപ്പന് എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്.
Post Your Comments