MollywoodLatest NewsCinemaNewsEntertainmentMovie Gossips

മാർത്തയായി കനി കുസൃതി: ‘വിചിത്രം’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വിചിത്രം’ ഒക്ടോബര്‍ 14 ന് തീയറ്ററുകളിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ, ചിത്രത്തിൽ കനി കുസൃതി അവതരിപ്പിക്കുന്ന മാര്‍ത്ത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിൽ വേഷമിടുന്നു. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിഗ് ദസറ സെയിൽ: പുതിയ ഓഫർ വിൽപ്പനയുമായി ഫ്ലിപ്കാർട്ട്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍ – രോഹിത് കെ സുരേഷ്, വിഎഫ്എക്‌സ് സൂപ്പര്‍ വൈസര്‍ – ബോബി രാജന്‍, പിആര്‍ഒ – ആതിര ദില്‍ജിത്ത്, ഡിസൈന്‍ – അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button