PalakkadNattuvarthaLatest NewsKeralaNews

ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ബസ് കണ്ടക്ടർ അറസ്റ്റിൽ

എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് കു​മ്പ​ളം സ്വ​ദേ​ശി ഓടൻ​തു​ള്ളി​ൽ വീ​ട്ടി​ൽ രൂ​പേ​ഷ് (31) ആ​ണ്​ പി​ടി​യി​ലാ​യ​ത്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജം​ങ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ബസ് കണ്ടക്ടർ അറസ്റ്റി​ൽ. എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് കു​മ്പ​ളം സ്വ​ദേ​ശി ഓടൻ​തു​ള്ളി​ൽ വീ​ട്ടി​ൽ രൂ​പേ​ഷ് (31) ആ​ണ്​ പി​ടി​യി​ലാ​യ​ത്. റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യും പാ​ല​ക്കാ​ട് എ​ക്സൈ​സും ചേ​ർ​ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.

ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി​യെ​ത്തി​ച്ച്,​ താ​ൻ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ബ​സി​ൽ സ്ഥി​രം യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്​ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​തി​വെ​ന്ന്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ടെത്തിയ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read Also : എച്ച്ഡിഎഫ്സി ബാങ്ക്: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, മുതിർന്ന പൗരന്മാർക്ക് അംഗമാകാൻ അവസരം

ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ചും ഇ​യാ​ളി​ൽ​ നി​ന്ന് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. ആ​ർ.​പി.​എ​ഫ് സി.​ഐ. സൂ​ര​ജ് എ​സ്. കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നി​ഷാ​ന്ത് എ.​എ​സ്.​ഐ​മാ​രാ​യ സ​ജി അ​ഗ​സ്റ്റി​ൻ,​ കെ. ​സു​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button