PathanamthittaKeralaNattuvarthaLatest NewsNews

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുകാരനെ കാണാതായി : പൊലീസ് തിരച്ചിലിൽ കണ്ടെത്തിയത് റബ്ബര്‍ തോട്ടത്തില്‍

മീൻകുഴി സ്വദേശി റിജുവിന്റെ മകൻ നെഹ്‌മിയനെയാണ് കാണാതായത്

പത്തനംതിട്ട : പത്തനംതിട്ട വയ്യാറ്റുപുഴയിൽ നിന്നും കാണാതായ മൂന്നു വയസ്സുകാരനെ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി. മീൻകുഴി സ്വദേശി റിജുവിന്റെ മകൻ നെഹ്‌മിയനെയാണ് കാണാതായത്.

Read Also : റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ കാറിടിച്ച് തെറുപ്പിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Read Also : റബര്‍ തോട്ടത്തില്‍ യുവാവ് ജീവനൊടുക്കിയ നിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

ഉടൻ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ സമീപത്തെ റബ‍ര്‍ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button