ഹരിപ്പാട്: ശരീരം മുഴുവനും കറുത്ത മറുക് വ്യാപിക്കുന്ന അപൂർവ്വ രോഗത്തെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന്‍ കലാരംഗത്തും സജീവമായിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. ചെവി വളർന്ന് തോളത്ത് മുട്ടുന്ന അവസ്ഥയിലായിരുന്നു പ്രഭുലാൽ. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സകള്‍ക്കിടെയാണ് സ്‌കിന്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്.
ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി മൂന്ന് സർജറികൾ ചെയ്തിരുന്നു. എങ്കിലും മുഴ പുറത്തേക്ക് വരികയും വലതുകൈയുടെ സ്വാധീനം നഷ്ടപ്പെടുകയുമായിരുന്നു. എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തിയ പരിശോധനകളിലാണ് മാലിഗ്‌നന്റ് മെലോമ ആണെന്ന് തിരിച്ചറിഞ്ഞത്.
ശാരീരിക അവശതകള്‍ തകര്‍ത്തുകയാണെങ്കിലും പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ആയി മികവ് തെളിയിക്കാന്‍ പ്രഭു ലാലിന് കഴിഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയില്‍ 70% മാര്‍ക്കോടെയാണ് പ്രഭുലാല്‍ പാസായത്. സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു പ്രഭുലാൽ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രഭുലാൽ പങ്കാളിയായിട്ടുണ്ട്.
Post Your Comments