Latest NewsKeralaNews

ഫിഷറീസ് രംഗത്തും അക്വാ കൾച്ചർ രംഗത്തും പുതിയ പദ്ധതികൾ: നോർവേ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: നോർവേ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേ സന്ദർശനത്തിന്റെ ഭാഗമായാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയായ ജോർണർ സെൽനെസ്സ് സ്‌കെജറനുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിൽ നാവിക ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ് രംഗത്തും അക്വാ കൾച്ചർ രംഗത്തും പുതിയ പദ്ധതികൾ നടപ്പിലാക്കാനും എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുകാരനെ കാണാതായി : പൊലീസ് തിരച്ചിലിൽ കണ്ടെത്തിയത് റബ്ബര്‍ തോട്ടത്തില്‍

ഇതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡിൽ കപ്പലുകൾ നിർമ്മിക്കാനുള്ള സാധ്യതകൾ പരിശോധിക്കും. 1953 മുതൽ കൊല്ലത്തെ നീണ്ടകരയിൽ നോർവേയുമായി സഹകരിച്ചു നടപ്പിലാക്കിയ പദ്ധതികൾ കേരളത്തിന്റെ ഫിഷറീസ് മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. ഈ മേഖലയിലും ഇതോടനുബന്ധിച്ച മറ്റ് മേഖലകളിലെയും സഹകരണം വർദ്ധിപ്പിക്കാനും അതുവഴി ഇന്ത്യ നോർവേ നയതന്ത്ര ബന്ധത്തിലെ പ്രധാന കണ്ണിയായി കേരളത്തെ മാറ്റിയെടുക്കണമെന്നും സെൽനെസ്സ് സ്‌കെജറൻ പ്രതിനിധിസംഘത്തിന് ഉറപ്പു നൽകി.

Read Also: ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ട്: പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button