കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വര്‍ണ്ണം പിടികൂടി. നാല് യാത്രക്കാരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. രാവിലെ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണ്ണവും പിന്നീട് വന്ന കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഒരു കിലോ നൂറ്റി നാൽപത് ഗ്രാം സ്വർണ്ണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
രണ്ട് മലപ്പുറം സ്വദേശികളും കാസർഗോഡ്, കോഴിക്കോട് സ്വദേശികളുമാണ് പിടിയിലായത്.
മലപ്പുറം സ്വദേശികളായ രണ്ട് പേരില്‍ നിന്നും പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും ആണ് സ്വർണ്ണം കണ്ടെത്തിയത്. 200 ഗ്രാമാണ് ഇത്തരത്തിൽ പൊടി രൂപത്തിലാക്കി കടത്തിയത്. 400 ഗ്രാം സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കിയും പിടികൂടിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയില്‍ കാസർകോഡ് സ്വദേശിയില്‍ നിന്നും ഒരു കിലോ ഗ്രാമിലധികം സ്വർണ്ണം പിടികൂടിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മലപ്പുറം സ്വദേശികളായ രണ്ട് പേരെ കുറഞ്ഞ അളവിൽ സ്വർണ്ണം കടത്തിയതിനാൽ ജാമ്യത്തിൽ വിട്ടു.
Post Your Comments