
ഏറ്റവും പുതിയ ധനസമാഹരണ മാർഗ്ഗവുമായി എത്തിയിരിക്കുകയാണ് മുത്തൂറ്റ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, സെക്വേഡ് റിഡീമബിൾ നോൺ- കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ 28-ാമത് പബ്ലിക് ഇഷ്യൂവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരം രൂപയാണ് മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിലൂടെ, 300 കോടി രൂപ വരെ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.
ഒക്ടോബർ 6 മുതലാണ് പബ്ലിക് ഇഷ്യൂ ആരംഭിക്കുന്നത്. ഒക്ടോബർ 28നാണ് അവസാനിപ്പിക്കാൻ സാധ്യത. അതേസമയം, നേരത്തെ ക്ലോസ് ചെയ്യാനും തീയതി നീട്ടാനുമുള്ള ഓപ്ഷനും ലഭ്യമാണ്. അടിസ്ഥാന ഇഷ്യൂ സൈസായ 75 കോടിക്ക് പുറമേ, 225 കോടി വരെ അധിക സബ്സ്ക്രിപ്ഷനും നിലനിർത്താൻ പദ്ധതിയിടുന്നുണ്ട്. വ്യക്തിഗത നിക്ഷേപകർക്കായി ഏഴു വ്യത്യസ്ഥ തരത്തിലുള്ള തിരഞ്ഞെടുപ്പുകൾ ലഭ്യമാണ്.
Also Read: ദേശീയ തലത്തിൽ പുരസ്‌കാരത്തിളക്കവുമായി വീണ്ടും കേരളം
ഐസിആർഎയുടെ എഎ പ്ലസ് റേറ്റിംഗാണ് ഈ എൻസിഡികൾക്ക് നൽകിയിട്ടുള്ളത്. കൂടാതെ, സാമ്പത്തിക ബാധ്യതകൾ കൃത്യമായി നിറവേറ്റനായി ഉയർന്ന തോതിലുള്ള സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നുണ്ട്.
Post Your Comments