മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് കടപ്പത്രങ്ങൾ അവതരിപ്പിച്ചു. കടപ്പത്രങ്ങളുടെ പതിനാറാമത് പതിപ്പാണ് ഇത്തവണ പുറത്തിറക്കിയത്. 1000 രൂപയാണ് കടപ്പത്രങ്ങളുടെ മുഖവില നിശ്ചയിച്ചിട്ടുള്ളത്. കടപ്പത്രങ്ങൾ പുറത്തിറക്കുന്നതിലൂടെ 400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് ആദ്യ ഇഷ്യു. ഇതിന് പുറമേ, അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വയ്ക്കാൻ മുത്തൂറ്റ് ഫിൻകോർപിന് സാധിക്കുന്നതാണ്.
ഒന്നാം ഗഡു ഇഷ്യുവിന് കീഴിലുള്ള കടപ്പത്രങ്ങൾ 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള വ്യത്യസ്ഥ കാലാവധികളിലാണ് ലഭ്യമാക്കുക. പ്രതിമാസം നേട്ടം ലഭിക്കുന്ന തരത്തിലും, വാർഷികാടിസ്ഥാനത്തിലും, കാലാവധി തീരുമ്പോൾ മുഴുവനായി നേട്ടം ലഭിക്കുന്ന തരത്തിലും ഇവ തിരഞ്ഞെടുക്കാൻ കഴിയുന്നതാണ്. 8.65 ശതമാനം മുതൽ 9.43 ശതമാനം വരെയാണ് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന വാർഷിക നേട്ടം. ഫണ്ടുകളിൽ നിന്നുള്ള നേട്ടം പ്രധാനമായും തുടർന്നുള്ള വായ്പകൾ, കമ്പനിയുടെ നിലവിലെ വായ്പാ ദാതാക്കൾക്ക് പലിശ/മുതൽ എന്നിവ തിരിച്ചുനൽകൽ തുടങ്ങിയവയ്ക്ക് വിനിയോഗിക്കുന്നതാണ്. കൂടാതെ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും തുക ഉപയോഗപ്പെടുത്തും.
Also Read: ജി20 ഉച്ചകോടിയെ വരവേറ്റ് മുഖം മിനുക്കി ഡല്‍ഹി നഗരം
Post Your Comments