Latest NewsIndiaNews

യുക്രെയ്‌ന് ആശ്വാസമായി ഇന്ത്യന്‍ നിലപാട്, സമാധാനത്തിന് മുന്നിട്ടിറങ്ങാന്‍ യുക്രെയ്‌ന് ഇന്ത്യയുടെ പിന്തുണ ഉണ്ടെന്ന് മോദി

ശത്രുത ഉടനടി അവസാനിപ്പിച്ച് നയതന്ത്രത്തിന്റെയും സമാധാനത്തിന്റേയും പാതയിലേക്ക് മടങ്ങാനുള്ള തന്റെ ആഹ്വാനം മോദി ആവര്‍ത്തിച്ചു

ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്‌ന് യുദ്ധത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും, ഏത് സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്‌ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയോട് പറഞ്ഞു.

Read Also: കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്: അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

സെലന്‍സ്‌കിയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ശത്രുത ഉടനടി അവസാനിപ്പിച്ച് നയതന്ത്രത്തിന്റെയും സമാധാനത്തിന്റേയും പാതയിലേക്ക് മടങ്ങാനുള്ള തന്റെ ആഹ്വാനം മോദി ആവര്‍ത്തിച്ചു.
നിലവിലെ പ്രശ്‌നത്തിന് യുദ്ധം ഒരു പരിഹാരമല്ല. ആണവ നിലയങ്ങളുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഭീകരവും ദൂരവ്യാപകവുമായിരിക്കുമെന്നും പ്രധാനമന്ത്രി യുക്രെയ്ന്‍ പ്രസിഡന്റിനെ ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ മാസം ഷാംഗ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ അറിയിച്ചിരുന്നു. ഇത് യുദ്ധത്തിന്റെ കാലമല്ല. സമാധാനത്തിന്റെ പാതയില്‍ എത്ര കാലം ഒരുമിച്ച് മുന്നോട്ട് പോകാം എന്നാണ് ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നും പ്രധാനമന്ത്രി പുടിനോട് പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button