ThrissurLatest NewsKeralaNattuvarthaNews

തൃശൂരിൽ സൈക്കിൾ കടയിൽ അ​ഗ്നിബാധ : ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു

വെളിയന്നൂർ ഭാഗത്ത് പ്രവ‍ര്‍ത്തിക്കുന്ന സൈക്കിൾ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിട‍ിച്ചത്

തൃശൂര്‍: തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടിത്തം. വെളിയന്നൂർ ഭാഗത്ത് പ്രവ‍ര്‍ത്തിക്കുന്ന സൈക്കിൾ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിട‍ിച്ചത്.

Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ സൈക്കിളുകളും സൈക്കിൾ പാട്സുകളും സൂക്ഷിച്ചിരുന്ന ​ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു.

Read Also : ‘യുടിഎസ് ഓൺ’ മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് എടുക്കാൻ ഇനി ക്യൂവിൽ നിൽക്കേണ്ട

രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവ‍ര്‍ പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ആണ് ഒഴിവായത്. ആ​ളി​പ്പ​ട​ർ​ന്നെ​ങ്കി​ലും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. തുടർന്ന്, പത്തോളം യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button