Latest NewsIndiaNews

വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

ഡല്‍ഹി: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ, യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സ്വദേശി സുധീര്‍ കുമാറാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ യുവതിക്കും കുടുംബാംഗങ്ങള്‍ക്കും അയച്ചു നൽകുകയും സമൂഹ മാധ്യമത്തിലൂടെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിക്കാന്‍ ശ്രമിച്ച് ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തുകയും ചെയ്തതായാണ് യുവതിയുടെ പരാതി. അന്വേഷണത്തിൽ ഇയാളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുപിഐ പ്ലാറ്റ്ഫോമുകളിൽ റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല, ഇടപാട് തുക അറിയാം

ഇയാൾക്കെതിരെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായും പ്രതിയുടെ മൊബൈല്‍ ഫോണും സിം കാര്‍ഡും പിടിച്ചെടുത്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ എം ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button