Latest NewsKeralaNews

കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്: അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

കണ്ണൂർ: അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട അധ്യാപികക്കെതിരെ കേസ്. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഗിരിജയ്ക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. ഗിരിജ താമസിക്കുന്നത് എടച്ചേരിയിൽ ആയതിനാൽ പിന്നീട് കേസ് എടച്ചേരി പോലീസിന് കൈമാറി.

കോടിയേരിയെ അപമാനിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രനെയും കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാന്‍ ഉറൂബിനെയും കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിൽ സന്തോഷ് രവീന്ദ്രനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button