ന്യൂയോർക്ക്: പച്ച വസ്ത്രം ധരിച്ച് ട്രെയിനിൽ അതിക്രമിച്ച് കയറി യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന് സ്ത്രീകളുടെ ഗുണ്ടാപ്പട. ഗ്രീൻ ഗോബ്ലിൻ ഗാംഗ് എന്നാണ് സോഷ്യൽ മീഡിയ ഇവരെവിശേഷിപ്പിക്കുന്നത്. കൊള്ളക്കാർ പൂർണ്ണമായും മൃഗങ്ങളെ പോലെയാണ് പെരുമാറിയതെന്ന് ഇവരുടെ ആക്രമണത്തിന് ഇരയായവർ പറയുന്നു. കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ ഒരു ട്രെയിനിൽ ആണ് വിചിത്രമായ സംഭവം ഉണ്ടായത്.
ആകെ മൂടുന്ന തിളങ്ങുന്ന പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ആറ് സ്ത്രീകൾ ട്രെയിനിലേക്ക് ചാടിക്കയറി. പിന്നീടവർ അതിലുണ്ടായിരുന്ന പെൺകുട്ടികളെ അടക്കം കൊള്ളയടിച്ചു. മോഷണത്തിനിരയായ പെൺകുട്ടികളിൽ നിന്നും ഇപ്പോഴും ഭയം വിട്ട് മാറിയിട്ടില്ല. പെൺകുട്ടികളുടെ മൊബൈൽ ഫോണും ഹാൻഡ്‌ബാഗും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തങ്ങളെ ആക്രമിച്ചത് അന്യഗ്രഹജീവികളാണെന്ന് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് ഒരു പെൺകുട്ടിയുടെ അമ്മ പറയുന്നതിങ്ങനെ: ‘ഇന്നലെ അവളുടെ ജന്മദിനമായിരുന്നു. ഭയത്തോടെയായിരുന്നു അവൾ തന്റെ 19-ാം ജന്മദിനം ചെലവഴിച്ചത്. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോഴും അവളുടെ ഭയം വിട്ടു മാറിയിട്ടില്ല. അന്യഗ്രഹജീവികൾ തങ്ങളെ ആക്രമിച്ചു എന്നാണ് മകൾ പറയുന്നത്. അവൾ കോളേജിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. ഇപ്പോൾ അവൾക്ക് നെഞ്ച് എക്സ്-റേയും ക്യാറ്റ് സ്കാനുകളും എടുക്കേണ്ട അവസ്ഥയാണുള്ളത്’.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ തിളങ്ങുന്ന പച്ച വസ്ത്രം ധരിച്ച ആറ് സ്ത്രീകൾ പെൺകുട്ടികളിൽ ഒരാളെ വലിച്ചെറിയുന്നതും മറ്റേയാളുടെ മുഖത്ത് ആവർത്തിച്ച് അടിക്കുകയും ചെയ്യുന്നതും കാണാം. അക്രമികളിൽ ചിലർ മുഖംമൂടിയിട്ടാണ് എത്തിയിരിക്കുന്നത്. ട്രെയിനിൽ വേറെയും യാത്രക്കാരുണ്ടായിരുന്നു. അതിൽ ഒന്നോ രണ്ടോ പേർ അക്രമികളെ എതിർക്കാനും കൊള്ളയടിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കാനും ശ്രമിച്ചിരുന്നു. അതേസമയം ട്രെയിനിലുണ്ടായിരുന്ന മറ്റ് ആളുകൾ ഇതിനെ ഒന്നും എതിർക്കാതെ വീഡിയോ എടുത്ത് കൊണ്ടിരിക്കുകയായിരുന്നു.
Post Your Comments