Latest NewsNewsIndia

അവധി ദിവസം റെയില്‍വേ ട്രാക്കിലിരുന്നു സംസാരിച്ചുകൊണ്ടിരുന്ന മൂന്ന് പേര്‍ ട്രെയിനിടിച്ച് മരിച്ചു

അതിവേഗത്തില്‍ പാഞ്ഞെത്തിയ ഹിരാകുഡ് എക്‌സ്പ്രസ് ട്രെയിനാണ് യുവാക്കളുടെ ജീവനെടുത്തത്

ഭോപ്പാല്‍ : അവധി ദിവസം റെയില്‍വേ ട്രാക്കിലിരുന്നു സംസാരിച്ചു കൊണ്ടിരുന്ന മൂന്ന് സുഹൃത്തുക്കള്‍ ട്രെയിനിടിച്ച് മരിച്ചു. മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്. ധല്ലി ബറോഡ സ്വദേശിയായ ധര്‍മ്മേന്ദ്ര യാദവ്(26),ജമുനിയ ജയ്‌സിനഗര്‍ സ്വദേശി സഞ്ജു ഘോഷി(30), ബദൗന സ്വദേശി പപ്പു യാദവ്(28) എന്നിവരാണ് മരിച്ച യുവാക്കള്‍.

Read Also: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ രാജ്ഭവന് അതൃപ്തി

ട്രെയിന്‍ വരുന്നത് കണ്ടെങ്കിലും മൂവരും എഴുന്നേറ്റില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറ്റൊരു പാളത്തിലൂടെയാണ് ട്രെയിന്‍ പോകുന്നതെന്ന് കരുതിയാവും ഇവര്‍ മാറാതിരുന്നതെന്നാണ് സംശയം. അതിവേഗത്തില്‍ പാഞ്ഞെത്തിയ ഹിരാകുഡ് എക്‌സ്പ്രസ് ട്രെയിനാണ് യുവാക്കളുടെ ജീവനെടുത്തത്. സാധാരണയായി ട്രെയിനുകള്‍ സഞ്ചരിക്കാത്ത ട്രാക്കിലായിരുന്നു യുവാക്കള്‍ ഇരുന്നത്. ഇതിനാലാവാം ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും ഇവര്‍ മാറാതെ സംഭാഷണത്തില്‍ മുഴുകിയത്. മൂന്ന് ട്രാക്കുകളാണ് ഇവിടെയുള്ളത്. അപകടത്തില്‍ യുവാക്കളുടെ ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. ധര്‍മ്മേന്ദ്രയും സഞ്ജുവും തല്‍ക്ഷണം മരിച്ചു. യാദവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button