Latest NewsNewsBusiness

വാട്സ്ആപ്പ് സേവനം നൽകാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം

ആദ്യ ഘട്ടത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ വാട്സ്ആപ്പ് നമ്പറായ +91 9264092640 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുക

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഇത്തവണ ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് സേവനമാണ് നൽകിയിരിക്കുന്നത്. ഈ സേവനം ഉറപ്പുവരുത്താൻ ചെയ്യേണ്ടത് എന്തൊക്കെയാണ് പരിചയപ്പെടാം.

ആദ്യ ഘട്ടത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ വാട്സ്ആപ്പ് നമ്പറായ +91 9264092640 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുക. ശേഷം വാട്സ്ആപ്പ് നമ്പറിലേക്ക് Hello/ Hai സന്ദേശം അയക്കുക. ആശയവിനിമയം ഉറപ്പുവരുത്തിയതിന് ശേഷം പ്രൊഫൈൽ പേരിനൊപ്പം പച്ച നിറത്തിലുള്ള ടിക്ക് ഉണ്ടോയെന്നും ഉറപ്പുവരുത്തണം. പിന്നീട്, ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതാണ്.

Also Read: വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധം ദോഷകരമോ?

ബാലൻസ് ചെക്ക് ചെയ്യൽ, ഓൺലൈൻ അക്കൗണ്ട് ഓപ്പണിംഗ്, ബാങ്ക് നിക്ഷേപ വിവരങ്ങൾ അന്വേഷിക്കൽ, ഡിജിറ്റൽ പ്രോഡക്ടുകൾ എന്നിവയുടെ വിവരങ്ങൾ വാട്സ്ആപ്പ് മുഖാന്തരം അറിയാൻ സാധിക്കും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മൊബൈലുകളിൽ ഈ സേവനം ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button