വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധം നല്ല പ്രവണതയല്ലെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. വിവാഹത്തിനു മുന്‍പുള്ള സെക്‌സ് എങ്ങനെ ദോഷകരമായി മാറുമെന്ന് നോക്കാം. ഈ പ്രവണത ഇരുവരുടേയും സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ഒന്നായിരിയ്ക്കും. പരസ്‌പരം മോശമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കുന്നതിലാണ് മുഖ്യമായും വിവാഹത്തിന് മുൻപ് ലൈംഗികബന്ധം പാടില്ല എന്ന് പറയുന്നത്.
വിവാഹത്തിനു മുന്‍പുള്ള സെക്‌സ് ചില പങ്കാളികളില്‍ കുറ്റബോധം ഉണ്ടാക്കാനിടയുണ്ട്. ചില സമയങ്ങളിൽ ഇത് മാനസികപ്രശ്‌നങ്ങൾക്ക് വരെ കാരണമായേക്കാം. പ്രണയം വിവാഹത്തിലെത്താത്ത സന്ദര്‍ഭങ്ങളുണ്ടാകാം. ഇത്തരം ഘട്ടത്തില്‍ ഇരുവരുടെയും ഭാവിയെ ഗുരുതരമായി ബാധിക്കാൻ ലൈംഗികബന്ധം ഇടയാകും.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുടുംബമൂല്യങ്ങള്‍ തകര്‍ത്തു, അവരെ വഞ്ചിച്ചു തുടങ്ങിയ തോന്നലുകൾ മൂലം കുടുംബത്തെ അഭിമുഖീകരിയ്ക്കാനുള്ള ഒരു പ്രശ്‌നം ഉടലെടുത്തേക്കാം. ചില സന്ദര്‍ഭങ്ങളില്‍ അപ്രതീക്ഷിത ഗര്‍ഭധാരണത്തിനും ലൈംഗീകജന്യ രോഗങ്ങൾക്കും ഇത്തരം ബന്ധങ്ങൾ കാരണമാകാറുണ്ട്.
Post Your Comments