നാൽപതുകളുടെ മധ്യത്തിൽ പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമത കുറയുകയും 55 വയസിന് ശേഷം പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം ക്രമേണ താഴോട്ട് പോവുകയും ചെയ്യുമെന്ന് ചില പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ ഐവിഎഫ് ക്ലിനിക്കായ ജെനിയയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മാറിവരുന്ന ജീവിതരീതിയും വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയുമാണ് ബീജത്തിന്റെ അളവ് കുറയാൻ കാരണം.
30 നും 35 നും വയസിനിടയിലാണ് ശുക്ലത്തിന്റെ അളവ് ഏറ്റവും ഉയർന്ന അളവിൽ കാണുന്നത്. മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബീജത്തിന്റെ അളവ് കൂട്ടാൻ കഴിയും. ദിവസവും വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി ഉപേക്ഷിക്കുക ഈ മൂന്ന് കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ ബീജത്തിന്റെ അളവ് കൂട്ടാനാകുമെന്ന് വിദഗ്ധർ പറയുന്നു. ബീജങ്ങളുടെ ഗുണനിലവാരം എപ്പോൾ കുറയുമെന്നറിയാൻ ഗവേഷകർ 40,000 ബീജ സാമ്പിളുകൾ വിശകലനം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
പ്രായം കൂടുന്തോറും ബീജത്തിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തി. 55 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്റെ ഗുണനിലവാരം ക്രമേണ കുറയും. വന്ധ്യതയുടെ 40 ശതമാനം വരെ പുരുഷ പ്രത്യുൽപാദന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാർ പ്രായമാകുന്തോറും ബീജ ഡിഎൻഎ കൂടുതൽ വിഘടിക്കുന്നതായി പഠനത്തിൽ തെളിഞ്ഞു.
Post Your Comments