പുരുഷന്മാര്‍ മീനെണ്ണ ഗുളിക കഴിക്കുന്നത് വൃഷണങ്ങളെ വലുതാക്കുകയും ബീജങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഗുളികകള്‍ കഴിച്ച പുരുഷന്മാര്‍ക്ക് 1.5 മില്ലി വലിപ്പമുള്ള വൃഷണങ്ങളുണ്ടെന്നും ശരാശരി 0.64 മില്ലി ശുക്ലം പുറന്തള്ളുന്നതായും കണ്ടെത്തി.
1,679 യുവാക്കളില്‍ സതേണ്‍ ഡെന്‍മാര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. യുവാക്കള്‍ ശുക്ല സാമ്പിളുകള്‍ നല്‍കി, തുടര്‍ന്ന് അവരുടെ ഭക്ഷണരീതികളെയും ജീവിതരീതികളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. 98 യുവാക്കള്‍ മീനെണ്ണ ?ഗുളിക സ്ഥിരമായി കഴിച്ചിരുന്നവരായിരുന്നു. അതില്‍ 95 പേര്‍ വിറ്റാമിന്‍ ഡി അല്ലെങ്കില്‍ സി സപ്ലിമെന്റുകള്‍ സ്ഥിരമായി കഴിച്ചിരുന്നുവെന്നും പ്രൊഫസര്‍ ഷീന ലൂയിസ് പറയുന്നു.
മീനെണ്ണ കഴിച്ചിരുന്ന കൂട്ടത്തിലുള്ള പുരുഷന്മാര്‍ക്ക്, പ്രത്യുത്പാദന ശേഷി സംബന്ധിയായ പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണെന്നു കണ്ടു. ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ 3.9 കോടി ബീജങ്ങള്‍ എന്ന ചുരുങ്ങിയ സ്‌പേം കൌണ്ട് ലെവലിനെ ആധാരമാക്കിയാണ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയിട്ടുളളത്.
ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ കഴിച്ചവരില്‍ 98 ല്‍ 12 പേര്‍ക്കും ലോകാരോഗ്യ സംഘടനയുടെ അളവിനേക്കാള്‍ താഴെയാണ് ബീജങ്ങളുടെ എണ്ണം ഉള്ളതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മീനെണ്ണ ഗുളികകള്‍ സ്ഥിരമായി കഴിച്ച പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം കൂടുതലുള്ളതായി കണ്ടെത്താനായെന്ന് പഠനത്തില്‍ പറയുന്നു.
മീനെണ്ണ ഗുളിക കഴിക്കാത്ത പുരുഷന്മാര്‍ക്ക് 147 മില്ല്യണ്‍, മറ്റ് ?ഗുളിക കഴിക്കുന്ന പുരുഷന്മാര്‍ക്ക് 159 മില്യണ്‍, ഫിഷ് ഓയില്‍ സപ്ലിമെന്റ് കഴിച്ച പുരുഷന്മാര്‍ക്ക് 168 ദശലക്ഷം. എന്നാല്‍ 60 ദിവസത്തില്‍ കൂടുതല്‍ മീനെണ്ണ കഴിച്ച പുരുഷന്മാര്‍ക്ക് 184 മില്യണായി ബീജത്തിന്റെ അളവ് ഉയരുന്നത് കണ്ടെത്തിയെന്ന് പ്രൊഫസര്‍ ഷീന പറഞ്ഞു.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജമാ നെറ്റ്വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ ഗവേഷണം പ്രസിദ്ധീകരിച്ചു.
മീന്‍ എണ്ണയില്‍ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മീനെണ്ണ ഗുളിക കഴിക്കുന്നവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നു. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ തുടങ്ങിയ പല തരത്തിലുളള ക്യാന്‍സറിനെ തടയുന്നതിന് ഫിഷ് ഓയില്‍ സഹായിക്കുമെന്ന് പഠനം പറയുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നത്.
Post Your Comments