ന്യൂഡല്‍ഹി: ഇന്ത്യയിലെ പുരുഷന്‍മാര്‍ക്കിടയില്‍ ബീജത്തിന്റെ അളവ് കുറയുന്നതായി പഠനം. ഒളിഗോസ്പേര്‍മിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ആരോഗ്യകാരണങ്ങള്‍, ജീവിതശൈലി എന്നിവ കാരണമാണ് ബീജത്തിന്റെ അളവ് കുറയുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
ദമ്പതികള്‍ക്കിടയില്‍ വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇത് വഴിയൊരുക്കുന്നു. അതിനാല്‍ ഇത്തരം ആരോഗ്യപ്രശ്നം നേരിടുന്നവര്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ബീജത്തിന്റെ അളവ് കുറയാനുള്ള കാരണത്തെപ്പറ്റിയും അവയുടെ അളവ് വര്‍ധിപ്പിക്കുന്നതിനുള്ള ചികിത്സാ രീതികളെപ്പറ്റിയുമാണ് ഇന്ന് പറയുന്നത്.
ബീജത്തിന്റെ അളവ് കുറയാനുള്ള കാരണം
പുകവലി, മദ്യപാനം, ലഹരിയുപയോഗം, അമിതവണ്ണം, സമ്മര്‍ദ്ദം, വ്യായാമമില്ലായ്മ എന്നീ ജീവിതശൈലികള്‍ പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് കുറയാന്‍ കാരണമാകുന്നു. പുകവലിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൂടാതെ മദ്യപാനം, ലഹരി തുടങ്ങിയവ ഉപയോഗിക്കുന്നവരിലും സമാനമായ സ്ഥിതി ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മറ്റൊരു പ്രധാന കാരണം സമ്മര്‍ദ്ദം ആണ്. ജോലിയിലും മറ്റുമുള്ള സമ്മര്‍ദ്ദം വ്യക്തികളുടെ ജീവിതരീതിയെ തന്നെ മാറ്റിമറിക്കും. ശരീരഭാരത്തിലും വ്യത്യാസമുണ്ടാക്കാന്‍ ഇവ കാരണമാകാറുണ്ട്. ഇവയെല്ലാം തന്നെ നിങ്ങളെ വന്ധ്യതയിലേക്ക് ആണ് ചെന്നെത്തിക്കുക.
ഹോര്‍മോണ്‍ വ്യതിയാനവും, ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകാറുണ്ട്.
Post Your Comments