പുരുഷന്‍റെ ലിംഗം ചുരുങ്ങുന്ന പ്രതിഭാസം വ്യാപകമാകുന്നതായി ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോർട്ട് . വര്‍ദ്ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണമാണ് ഈ പ്രശ്നത്തിന് കാരണമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ജനനേന്ദ്രിയതന്‍റെ പ്രത്യുല്‍പാദനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നുവെന്ന് പഠനസംഘം മുന്നറിയിപ്പ് നല്‍കുന്നു. ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന എന്‍ഡോക്രൈന്‍ സിസ്റ്റത്തെ ബാധിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗമാണ് ഇവിടെ വില്ലനാകുന്നത്.
പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവായ ഫത്താലേറ്റുകളുടെ ഫലമായി ഫലമായി മാനവികത ഫെര്‍ട്ടിലിറ്റി നിരക്കില്‍ ‘അസ്തിത്വ പ്രതിസന്ധി’ നേരിടുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സ്വാന്‍ വ്യക്തമാക്കുന്നു. ഈ മലിനീകരണത്തിന്റെ ഫലമായി, കുഞ്ഞുങ്ങള്‍ താരതമ്യേന ചെറിയ ലിംഗാഗ്രത്തോടെ ജനിക്കുന്ന സ്ഥിതിവിശേഷം വര്‍ദ്ധിച്ചുവരുന്നുവെന്ന് ഡോ. സ്വാന്‍ പറഞ്ഞു. പ്ലാസ്റ്റിക്കുകളെ കൂടുതല്‍ വഴക്കമുള്ളതാക്കാന്‍ ചേര്‍ക്കുന്ന ഫത്താലേറ്റ് എന്ന രാസവസ്തുവിന് വ്യാവസായിക ഉപയോഗം കൂടുതലാണ്. പക്ഷേ ഇത് കളിപ്പാട്ടങ്ങളിലേക്കും ഭക്ഷണങ്ങളിലേക്കും പകരുന്നതായും തുടര്‍ന്ന് മനുഷ്യവികസനത്തെ ദോഷകരമായി ബാധിക്കുന്നതായും ഡോ. സ്വാന്‍ പറയുന്നു.
കൗണ്ട് ഡൌണ്‍ എന്ന് പേരിട്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. “നമ്മുടെ ആധുനിക ലോകം എങ്ങനെയാണ് ബീജങ്ങളുടെ എണ്ണത്തെ ഭീഷണിപ്പെടുത്തുന്നത്, ആണും പെണ്ണും ചേര്‍ന്നുള്ള പ്രത്യുല്‍പാദന പ്രക്രിയയില്‍ മാറ്റം വരുത്തുന്നു, മനുഷ്യരാശിയുടെ ഭാവിയെ അത് സാരമായി സ്വാധീനിക്കുന്നു” റിപ്പോര്‍ട്ടില്‍ പറയുന്നു. ഭ്രൂണങ്ങള്‍ രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അവ ചുരുങ്ങിയ ജനനേന്ദ്രിയങ്ങളാല്‍ ജനിക്കാന്‍ സാധ്യതയുണ്ടെന്ന് എലികളില്‍ പരീക്ഷിച്ച ഫത്താലേറ്റ് സിന്‍ഡ്രോം വിശകലനം ചെയ്തുകൊണ്ട് ഡോ. സ്വാന്‍ ഗവേഷണത്തില്‍ തെളിയിച്ചു.
ഗര്‍ഭപാത്രത്തിലെ ഫത്താലേറ്റുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഭ്രൂണം വികസിച്ചുണ്ടാകുന്ന ആണ്‍കുട്ടികളുടെ ലിംഗത്തിന് നീളം കുറവാണെന്ന് പഠനസംഘം വ്യക്തമാക്കി. ഫത്താലേറ്റുകള്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിനെ അനുകരിക്കുകയും മനുഷ്യശരീരത്തിലെ സ്വാഭാവിക ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു, ഇത് ശിശുക്കളിലെ ലൈംഗിക വളര്‍ച്ചയിലും മുതിര്‍ന്നവരിലെ പെരുമാറ്റങ്ങളിലും വ്യതിയാനം ഉണ്ടാക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ മൌണ്ട് സിനായി ഹോസ്പിറ്റലില്‍ പരിസ്ഥിതി വൈദ്യശാസ്ത്രത്തിലും പൊതുജനാരോഗ്യത്തിലും പ്രവര്‍ത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന പ്രൊഫസറായ ഡോ. സ്വാന്‍, സമഗ്രമായ പഠനമാണ് ഈ വിഷയത്തില്‍ നടത്തിയിട്ടുള്ളത്.
2017 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ആരോഗ്യമുള്ള 45,000 ത്തോളം പുരുഷന്മാരെ ഉള്‍പ്പെടുത്തി നടത്തിയ 185 പഠനങ്ങള്‍ വിശലകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് ദശകങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിലെ പുരുഷന്മാരില്‍ ശുക്ലത്തിന്റെ അളവ് 50 ശതമാനത്തിലധികം കുറഞ്ഞുവെന്ന് കണ്ടെത്തി. ഫെര്‍ട്ടിലിറ്റി നിരക്ക് അതിവേഗം കുറയുന്നത് അര്‍ത്ഥമാക്കുന്നത് 2045 ഓടെ മിക്ക പുരുഷന്മാര്‍ക്കും ശുക്ലം ഉത്പാദിപ്പിക്കാന്‍ കഴിയില്ല എന്നാണെന്നും പഠനം പറയുന്നു.
Post Your Comments