Latest NewsNewsIndia

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മാണ്ഡ്യ: കർണാടകയിലെ ബി.ജെ.പി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലേതെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് കമ്മീഷനുമായി ബന്ധപ്പെട്ട് കരാറുകാർ പരാതികൾ അയച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്. 40 ശതമാനം കമ്മീഷനാണ് ഈ ബി.ജെ.പി സർക്കാർ വാങ്ങുന്നത്. ഈ കമ്മീഷനെ കുറിച്ച് കർണാടകയിലെ കരാറുകാർ പ്രധാനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും നടപടിയോ പ്രതികരണമോ ഉണ്ടായിട്ടില്ല’, അദ്ദേഹം ആരോപിച്ചു. ബി.ജെ.പി പ്രവർത്തകരെപ്പോലും വെറുതെ വിടുന്നില്ലെന്നും കമ്മീഷൻ നൽകാനാവാതെ ബി.ജെ.പി നേതാവായിരുന്ന ഒരു കരാറുകാരന്റെ ആത്മഹത്യയാണ് ഏറ്റവും പുതിയ ഉദാഹരണമെന്നും കോൺഗ്രസ് അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പ്രസിദ്ധമായ 10 ദിവസത്തെ ദസറ ആഘോഷങ്ങൾക്കായി അലങ്കരിച്ച പഴയ മൈസൂരു നഗരത്തിന്റെ തെരുവുകളിലൂടെ ഇന്ന് നടന്ന് മാണ്ഡ്യയിലെത്തി. മൈസൂരിൽ, താളമേളങ്ങൾക്കിടയിൽ വർണ്ണാഭമായ ഘോഷയാത്രയായി യാത്ര നീങ്ങി. സെപ്തംബർ 30ന് കർണാടകയിലെത്തിയ കേരളത്തിലെ വയനാട് ലോക്‌സഭാ എംപിയായ രാഹുൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള മഠം സന്ദർശിക്കുകയും സംസ്ഥാന സന്ദർശനത്തിന്റെ നാലാം ദിവസം ദർശകനായ ശ്രീ ശിവരാത്രി ദേശികേന്ദ്ര സ്വാമിജിയുടെ അനുഗ്രഹം തേടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button