ബംഗളൂരു: പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോ കർണാടകയുടെ പതാകയിൽ ഉപയോഗിച്ചതിന് കന്നഡക്കാരോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക. സംഭവം അംഗീകരിക്കാനാകാത്തതാണെന്നും, രാഹുൽ ഗാന്ധിയുടെ ചിത്രം കന്നഡ പതാകയിൽ വെയ്ക്കാൻ കോൺഗ്രസിന് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാകാകി. ഞായറാഴ്ച മൈസൂരിൽ നടന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് കർണാടക പതാകയിൽ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ അച്ചടിച്ചത്. ഇതിന്റെ ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവം വിവാദമായത്.
‘അവർ കന്നഡ പതാകയിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഉപയോഗിക്കുന്നു. കന്നഡ പതാകയിൽ ഫോട്ടോ ഉപയോഗിച്ച സംഭവത്തിൽ ഞാൻ അപലപിക്കുന്നു. അതിനാൽ രാഹുൽ ഗാന്ധിക്ക് കർണാടകയുമായി ബന്ധമില്ല. കഴിഞ്ഞ സിദ്ധരാമയ്യ സർക്കാർ കന്നഡ പതാക മാറ്റാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, എല്ലാ കന്നഡക്കാരും അതിനെതിരെ പ്രതിഷേധിച്ചപ്പോൾ അദ്ദേഹം നിർത്തി. കോൺഗ്രസ് പാർട്ടിക്ക് കന്നഡ പതാകയിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ വയ്ക്കാൻ അവകാശമില്ല. കർണാടകക്കാരോട് കോൺഗ്രസ് മാപ്പ് പറയണം’, അശോക പറഞ്ഞു.
കർണാടകയിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയെക്കുറിച്ച് സംസാരിച്ച സംസ്ഥാന മന്ത്രി ‘സുരക്ഷാ പ്രശ്നങ്ങൾ തീരുമാനിക്കുന്നത് പോലീസാണ്, അതിനാൽ ക്രമസമാധാനത്തിനായി എന്തുചെയ്യണമെന്ന് കോൺഗ്രസ് പോലീസിനോട് പറയേണ്ടതില്ല’ എന്ന് വ്യക്തമാക്കി. അതേസമയം. ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധി രംഗത്തെത്തി. ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലേതെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments