ഉത്തർപ്രദേശ്: അധ്യാപികയായ സുഹൃത്തിനെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി സഹ ഡോക്ടർമാർക്കൊപ്പം ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം നടന്നത്. ഇരയായ വനിത പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സമൂഹ മാധ്യമത്തിലൂടെയാണ് യുവതി പ്രതിയെ പരിചയപ്പെട്ടത്.
തുടർന്ന് പ്രതിയായ ഡോക്ടർ താൻ ജോലിചെയ്യുന്ന ബസ്തി സദർ കോട്‌വാലി പ്രദേശത്തെ ആശുപത്രിയിലേക്ക് ഇവരെ ക്ഷണിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ സുഹൃത്ത് യുവതിയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകുകയും രണ്ടു സഹ ഡോക്ടർമാർക്കൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബസ്തിയിൽ നിന്ന് ലക്നൗവിലെത്തിയ ശേഷമാണ് യുവതി പരാതി നൽകിയത്. തുടർന്ന് കേസെടുത്ത പൊലീസ് ഡോക്ടറെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments