ഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട-വാതുവെപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ വാർത്താ വെബ്‌സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കും നിര്‍ദ്ദേശം നൽകി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം.
ഏതാനും ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെയ്പ്പും നിമവിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വയറിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ ഈ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കൂ
ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാറിനില്‍ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി ഉണ്ടാവുമെന്നും മന്ത്രാലയം അറിയിച്ചു.
‘വാതുവയ്‌പ്പും ചൂതാട്ടവും നിയമവിരുദ്ധമായതിനാൽ, ഓൺലൈൻ ഓഫ്‌ഷോർ വാതുവയ്പ്പിന്റെയും ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെയും പരസ്യങ്ങൾ നിരോധിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ, ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ് 2021 അനുസരിച്ച് ശ്രദ്ധിക്കേണ്ടതാണ്. വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾ, നിയമവിരുദ്ധമായ പ്രവർത്തനമായതിനാൽ ഡിജിറ്റൽ മീഡിയയിൽ കാണിക്കാൻ പാടില്ല’ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments