ഡല്‍ഹി: ഇന്ത്യാ വിരുദ്ധതയും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 20 യുട്യൂബ് ചാനലുകളും വാര്‍ത്താ വെബ്‌സൈറ്റുകളുമാണ് രണ്ട് പ്രത്യേക ഉത്തരവുകളിലൂടെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധിച്ചത്.
രാജ്യത്തെ ന്യൂനപക്ഷ സമൂഹം, കശ്മീര്‍, ഇന്ത്യന്‍ ആര്‍മി, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേന ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ ഈ ചാനലുകളും സൈറ്റുകളും പ്രചരിപ്പിച്ചിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവുമായും വിവിധ മന്ത്രാലയങ്ങളുമായും നടത്തിയ കൂടിയാലോചനയ്ക്ക് ശേഷം കേന്ദ്രസർക്കാർ ചാനലുകളും വെബ്‌സൈറ്റുകളും നിരോധിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
Post Your Comments