ThrissurKeralaNattuvarthaLatest NewsNews

പ്രണയം നിരസിച്ച യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച പ്രതി പിടിയിൽ

ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ(41)നെയാണ് കൊരട്ടി പൊലീസ് പിടികൂടിയത്

കൊരട്ടി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചയാൾ അറസ്റ്റിൽ. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ(41)നെയാണ് കൊരട്ടി പൊലീസ് പിടികൂടിയത്. എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ ആണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. നേരത്തെ വിവാഹിതനായ നിസാമുദ്ദീന്‍ യുവതിയോട് പലവട്ടം പ്രണയാഭ്യാര്‍ഥന നടത്തിയിരുന്നു. എന്നാൽ, യുവതി ഇത് നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ശനിയാഴ്ച രാത്രിയോടെ ഇയാള്‍ യുവതിയുടെ വീട്ടിലെത്തി സ്‌കൂട്ടര്‍ കത്തിച്ചതെന്ന് പൊലീസ് പറയുന്നത്.

സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തി നശിച്ചു. ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐ.മാരായ സി.എസ്. സൂരജ്, ഷാജു എടത്താടന്‍, സി.എന്‍. എബിന്‍, സീനിയര്‍ സി.പി.ഒ. വി.ആര്‍. രഞ്ജിത്, സി.പി.ഒ. പി.വി. ദീപു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button