കൊല്ലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ഇടുക്കി പാറേല്‍ കവല ഉടുമ്പന്നൂര്‍ മനയ്ക്കമാലിയില്‍ അര്‍ഷലിനെയാണ് (28) കരുനാഗപ്പള്ളി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറത്ത് നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തത് ഉള്‍പ്പെടെ 25 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 3,71,000 രൂപ തട്ടിയ സംഘത്തിലെ അഞ്ചുപേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഈ സംഘത്തിന് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ ആളാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.
Read Also : തേങ്ങയുടെ ചിരട്ടയോടുകൂടിയ ബ്രൗണ്‍ നിറത്തിലുള്ള നേരിയ തൊലി ഒരിക്കലും കളയരുത്
പണയസ്വര്‍ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് സ്ഥാപന ഉടമ നല്‍കിയ പരാതിയിലാണ് തട്ടിപ്പ് സംഘത്തിലെ നിഷാദിനെ ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments