KottayamKeralaNattuvarthaLatest NewsNews

ഉറങ്ങിക്കിടന്നയാളെ തലക്കടിച്ച്‌ കൊലപ്പെടുത്തി : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ബംഗാള്‍ സ്വദേശി പ്രദീപ് ബര്‍മന്‍ ആണ് അറസ്റ്റിലായത്

കോട്ടയം: പാലാ കടപ്പാടൂരില്‍ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. ബംഗാള്‍ സ്വദേശി പ്രദീപ് ബര്‍മന്‍ ആണ് അറസ്റ്റിലായത്. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ അഭയ് മാലിക്ക് ഇന്നാണ് ആശുപത്രിയില്‍ വച്ച്‌ മരിച്ചത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുറിച്ചിത്താനത്ത് താമസിച്ചിരുന്ന അഭയ് മാലിക്ക് വെള്ളിയാഴ്ച വൈകിട്ടാണ് കടപ്പാടൂരിലുള്ള പ്രദീപ് ബര്‍മന്റെ മുറിയില്‍ വന്നത്. തുടര്‍ന്ന്, ഇരുവരും മദ്യപിച്ചു. മദ്യപാനത്തിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറങ്ങിക്കിടന്ന അഭയ് മാലിക്കിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച ശേഷം പ്രദീപ് ബര്‍മന്‍ രക്ഷപ്പെടുകയായിരുന്നു.

Read Also : ഗാന്ധിജിയുടെ അഹിംസാ സന്ദേശം ലോകം പിന്തുടരുന്നു: തോമസ് ചാഴിക്കാടന്‍ എം.പി

പാലക്കാട് നിന്നാണ് പ്രദീപ് ബര്‍മനെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് നല്‍കിയ വിവരമനുസരിച്ച്‌ പാലക്കാട് റെയില്‍വെ പൊലീസ് പ്രദീപിനെ തടഞ്ഞുവെച്ച ശേഷം പാലാ പൊലീസിന് കൈമാറുകയായിരുന്നു. മേസ്തിരി പണിക്കാരനായ പ്രദീപ് ബര്‍മന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അഭയ് മാലിക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button