ThrissurLatest NewsKeralaNattuvarthaNews

തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം

കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ ജോഫിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്

തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. അപകടത്തിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ ജോഫിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.

തൃപ്രയാറിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ നിന്ന് കുട്ടികൾ ഉൾപ്പെടുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പട്ടു. തൃപ്രയാർ പാലത്തിന്‍റെ പടിഞ്ഞാറെ അരികിൽ കൂനംമൂച്ചിയിൽ നിന്ന് പഴുവിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജോഫി ഉൾപ്പടെയുള്ള നാലംഗ കുടുംബം.

Read Also : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സര്‍വകലാശാല

പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി കാറിന്‍റെ ബോണറ്റിൽ നിന്ന് വലിയ ശബ്ദവും പിന്നാലെ പുകയും ഉയർന്നതോടെ കാർ നിർത്തുകയായിരുന്നു. ശക്തമായ പുകയ്ക്ക് പിന്നാലെ തീപടർന്നെങ്കിലും ജോഫിയടക്കമുള്ള കുടുംബാംഗങ്ങളെല്ലാം കാറിൽ നിന്ന് ഉടൻ തന്നെ പുറത്തിറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി.

വിവരമറിഞ്ഞെത്തിയ നാട്ടിക ഫയർഫോഴ്‌സും, വലപ്പാട് പൊലീസും ചേർന്ന് തീയണക്കുകയായിരുന്നു. കാർ ഭാഗികമായി കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button