തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സര്‍വകലാശാല. സെനറ്റ് യോഗം 11ന് ചേരാന്‍ തീരുമാനമായി. വിസി നിര്‍ണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് യോഗം ചേരുന്നത്. കേരളാ വിസിക്കെതിരെ നടപടി എടുക്കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ സര്‍വകലാശാല വഴങ്ങുകയായിരുന്നു.
Read Also: കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
ഈ മാസം 24-നാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി മഹാദേവന്‍ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ അയക്കണമെന്നായിരുന്നു ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.രാജ്ഭവന്‍ ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ചു. ഇതോടെ വിസി നിര്‍ണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് വരികയും 11ന് സെനറ്റ് യോഗം ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു. ഈ മാസം 11-നുള്ളില്‍ പ്രതിനിധിയെ നിര്‍ദ്ദേശിച്ചില്ലെങ്കില്‍ വിസിക്കെതിരെ നടപടി എടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നുമായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം.
Post Your Comments