ThiruvananthapuramKeralaNattuvarthaLatest NewsNews

ത​ല​സ്ഥാ​ന​ത്ത് തോ​ക്ക് ചൂ​ണ്ടി മോ​ഷ​ണ​ത്തി​ന് ശ്ര​മം : പ്ര​തി​ക​ളി​ൽ ഒ​രാ​ൾ അറസ്റ്റിൽ

ഷ​മീം അ​ൻ​സാ​രി​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും കേ​ര​ളാ പൊ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​​ത്ത് തോ​ക്ക് ചൂ​ണ്ടി മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ഷ​മീം അ​ൻ​സാ​രി​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും കേ​ര​ളാ പൊ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​ഗ​സ്റ്റ് 22-ന് ​പ​ട്ടാ​പ്പ​ക​ലാ​ണ് സം​ഭ​വം. മ​ല​യി​ൻ​കീ​ഴ് വി​എ​ച്ച്എ​സ്‌​സി ഹ​യ​ർ സെ​ക്ക​ൻ​ണ്ട​റി സ്കൂ​ൾ പ്രി​ൻ​സി​പ്പി​ലി​ന്‍റെ ഇ​ട​പ്പ​ഴി​ഞ്ഞി​യി​ലെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് ത​ട​ഞ്ഞ അ​യ​ൽ​വാ​സി​ക്ക് നേ​രെ തോ​ക്കു​ചൂ​ണ്ടി​യാ​ണ് പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. വീ​ട് പൂ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​ർ ക​ത​ക് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട് ചോദ്യം ചെയ്ത അ​യ​ൽ​വാ​സി​യാ​യ പ്ര​വീ​ണി​നെ തോക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തിയാണ് പ്രതികൾ രക്ഷപ്പെട്ടത്.

Read Also : കർക്കാശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ: വി. മുരളീധരൻ

തുടർന്ന്, പ്ര​വീ​ൺ ആ​ണ് വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​വ​രം കൈ​മാ​റി. ശ്രീ​ക​ഠ്ണേ​ശ്വ​ര​ത്ത് വ​ച്ച് വ​ഞ്ചി​യൂ​ർ സ്റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സു​കാ​ര​ൻ മോ​ഷ്ടാ​ക്ക​ളെ ത​ട​ഞ്ഞു. എ​ന്നാ​ൽ, പൊലീ​സി​നെ​യും തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വെ​ങ്കി​ലും വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​ശ​ദ​മാ​യ വി​വ​രം ല​ഭി​ച്ച​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button