KeralaNews

അവൾ സുന്ദരിയാണ്, എനിക്ക് ഇതുവരെയും അവളുടെ മുഖം അഭംഗിയായി തോന്നിയിട്ടില്ല: വൈറൽ പ്രണയ ജോഡികൾ പറയുന്നു

പ്രണയം ചിലപ്പോൾ പൈങ്കിളിയാണ്, ചിലപ്പോൾ അമ്പരപ്പിക്കുന്നതും. പ്രണയത്തിന് പരിമിതികളില്ല. ഉള്ളത് സ്നേഹം മാത്രം. ഏത് അപകടത്തിലും ഏത് അവസ്ഥയിലും പങ്കാളിയെ ചേർത്തുനിർത്തുന്നതാണ് പ്രണയം. അത്തരമൊരു കഥയാണ് സോഷ്യൽ മീഡിയകളിൽ വൈറലായ അമ്മു-അപ്പു പ്രണയ ജോഡികൾക്ക് പറയാനുള്ളത്. ഒരു അപകടത്തിൽ മുഖത്തിന്റെ പാതി അടർന്നുപോയ അമ്മുവിന്റെയും ഭർത്താവ് അപ്പുവിന്റെയും ജീവിത കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമൃത എന്ന അമ്മു ഒരു സൈക്കോളജിസ്റ്റ് ആണ്.

അമൃത അഞ്ചിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ മുഖത്തിന്റെ പാതി അടർന്നുപോയി. ഏറെ നാളുകൾ നീണ്ട ചികിത്സയ്ക്കു ശേഷമാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. പിന്നീട് സ്കൂൾ കാലം തനിച്ച് വളരെ വേദനാജനകമായ ജീവിതമാണ് അമൃതയ്ക്ക് നൽകിയത്. തന്റെ മുഖം മറയ്ക്കാതെ, ഫിൽറ്ററുകൾ ചേർക്കാതെ യഥാർത്ഥ മുഖം വെളുപ്പെടുത്തി തന്നെയാണ് അമൃത റീൽസുകൾ ചെയ്യുന്നത്.

‘അഞ്ചിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ മുഖത്തിന്റെ പാതി അടർന്നുപോയി. ഒരുപാട് നാളുകൾക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിഞ്ഞത്. ബുദ്ധിമുട്ടേറിയ സ്‌കൂൾ കാലഘട്ടം തരണം ചെയ്താണ് ഡിഗ്രി പൂർത്തിയാക്കി സ്പോർട്സ് കരയിലേക്ക് എത്തുന്നത്’, അമൃത പറയുന്നു.

അമ്മൂവിന് കൂട്ടായി കൂടെ നിൽക്കുന്നത് ജീവിത പങ്കാളിയായ അപ്പുവാണ്. 7 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
തനിക്ക് ഇതുവരെയും അമൃതയുടെ മുഖം അഭംഗിയായി തോന്നിയിട്ടില്ലെന്ന് അപ്പു പറയുന്നു. സഹതാപം കൊണ്ട് ഉണ്ടായ ഇഷ്ടം അല്ലെന്നും, യഥാർത്ഥത്തിൽ പ്രണയം ആണെന്നും അപ്പു വ്യക്തമാക്കുന്നു. രണ്ടുപേരും മനസിലുള്ള ഇഷ്ടം ഒരുപോലെയാണ് തുറന്നു പറഞ്ഞത്. പരസ്പരം ചതിക്കുകയും പക പോകുകയും ചെയ്യുന്ന മനുഷ്യരുടെ ഇടയിൽ മാതൃകയാവുകയാണ് അമ്മുവും അപ്പുവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button