തൃശൂർ: കുഴിമന്തി നിരോധിക്കണമെന്ന പ്രസ്താവനയെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. കുഴി മന്തിയോട് വിരോധമൊന്നുമില്ലെന്നും കുഴിമന്തിയെന്ന പേര് ഭക്ഷണത്തിന് ചേരില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുന്നുവെന്നും ശ്രീരാമൻ വ്യക്തമാക്കി. ഭാഷ വികലമായി പോകുമെന്ന ആശങ്കയാണ് പ്രകടിപ്പിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ ഖേദം അറിയിക്കുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വികെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കുഴിമന്തിപ്പോസ്റ്റ് സാമാന്യം തരക്കേടില്ലാത്ത വിധത്തില്‍ വിവാദമായിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍….എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല.
സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ: ശിൽപശാല സംഘടിപ്പിച്ചു
പിന്നെ കുഴിമന്തി എന്ന ഭക്ഷണം ഞാന്‍ കഴിച്ചിട്ടുണ്ട്. കുഴി മന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി, അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലില്‍ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.Epi: 832. പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു.
ആ ഭക്ഷണത്തോടല്ല. ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ. ആ ജനാധിപത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്. ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു. എന്റെ ഖേദം അറിയിക്കുന്നു. ആകയാലും പ്രിയരേ, തുഞ്ചന്‍ പറമ്പില്‍ നിന്ന് നേരുന്നു സ്‌നേഹ സായാഹ്നം.
Post Your Comments