കൊച്ചി: ബിഗ്ഗ് ബോസ് ഹൗസിലൂടെ ശ്രദ്ധ നേടിയ താരങ്ങളാണ് ദില്‍ഷ പ്രസന്നനും നിമിഷയും. ബിഗ്ഗ് ബോസ് ഹൗസിനുള്ളിലായിരുന്നപ്പോള്‍ നിമിഷയുടെ വസ്ത്രധാരണത്തെ ദില്‍ഷ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോയില്‍ അല്പം കൂടെ മാന്യമായ വസ്ത്രം ധരിക്കണം എന്ന രീതിയിലായിരുന്നു പലപ്പോഴും ദില്‍ഷയുടെ വിമര്‍ശനം.
ബിഗ്ഗ് ബോസ് ഹൗസിൽ ലക്ഷ്മിപ്രിയയും നിമിഷയും തമ്മില്‍ വസ്ത്രധാരണത്തെ കുറിച്ചുള്ള തര്‍ക്കം നടക്കുമ്പോള്‍ ദില്‍ഷ എപ്പോഴും ലക്ഷ്മിപ്രിയയുടെ പക്ഷത്തായിരുന്നു. മോഡേണ്‍ വസ്ത്രധാരണ രീതിയെ കുറിച്ച് ദില്‍ഷ പറഞ്ഞ ചില പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എന്നാല്‍ അതേ ദില്‍ഷ, ഇപ്പോള്‍ അതീവ ഗ്ലാമറസ്സായ വേഷം ധരിച്ച് ഡാന്‍സ് കളിയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താന്‍ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം
തുടർന്ന്, ദില്‍ഷയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമിഷ. ആര്യയ്ക്കൊപ്പം ദില്‍ഷ മോഡേണ്‍ വേഷത്തില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയ്ക്ക് താഴെയാണ് നിമിഷ കമന്റുമായെത്തിയത്. ‘എന്റെ ഡ്രസ്സിങ്ങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഇത്’ എന്നാണ് നിമിഷയുടെ കമന്റ്. തുടർന്ന്, കമന്റിന്റെ സ്ക്രീന്‍ ഷോട്ട് നിമിഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചു. ‘ലെ ദിലു; എന്നാല്‍ ഒരു സത്യം പറയട്ടെ, എനിക്കൊന്നും ഓര്‍മയില്ല’ എന്ന തലക്കെട്ടോടെയാണ് നിമിഷ ചിത്രം പങ്കുവെച്ചത്.
Post Your Comments