Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ധൂമം’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ മുഖ്യ വേഷങ്ങളില്‍ അണിനിരത്തി സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ധൂമം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു.

ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ധൂമം. പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ധൂമം’ എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ദിവസവും വെളുത്തുള്ളി കഴിക്കൂ : ​ഗുണങ്ങൾ നിരവധി

ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 9 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും.

ചിത്രത്തിൽ മാസ് റോളിലാകും ഫഹദ് എത്തുകയെന്ന് നിര്‍മ്മാതാവ് വിജയ് കിരഗണ്ടൂര്‍ അറിയിച്ചു. റോഷൻ മാത്യു ആണ് മറ്റൊരു താരം. പ്രമുഖ ഛായാഗ്രാഹകന്‍ പ്രീത ജയരാമന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button