
തിരുവനന്തപുരം: പാഠ്യപദ്ധതിക്കൊപ്പം ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാന്‍ പുസ്തകം തയ്യാറാക്കി പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. ട്രാഫിക് നിയമങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കഴിഞ്ഞ ദിവസം കൈമാറി.
ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഭൂരിഭാഗം ആളുകളും ലൈസന്‍സ് എടുക്കാന്‍ എത്തുന്നത്. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ റോഡ് നിയമങ്ങളെ കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കുന്നതിനായാണ് പാഠ്യപദ്ധതിയില്‍ മോട്ടോര്‍ വാഹന നിയമങ്ങളും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമെ, ഈ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും മോട്ടോര്‍ വാഹന വകുപ്പ് സംവിധാനം ഒരുക്കും.
10 വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 142 വർഷം തടവുശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി
പാഠ്യപദ്ധതിയില്‍ ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടുത്തുന്നതോടെ ഹയര്‍ സെക്കന്ററി പരീക്ഷ പസായി, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാന്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ളത് പോലെ പ്രത്യേകമായി ലേണേഴ്‌സ് ലൈസന്‍സ് എടുക്കേണ്ടിവരില്ലെന്നാണ് സൂചന. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്താന്‍ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് ലഭ്യമായ വിവരം.
Post Your Comments