Latest NewsNewsBusiness

‘അസോർട്ടെ’: പ്രീമിയം ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ രംഗത്ത് പുതിയ വിപണന തന്ത്രവുമായി റിലയൻസ്

9 മാസത്തിനകം രാജ്യത്തെ 16 നഗരങ്ങളിലായി 35 മുതൽ 40 ഓളം ഷോറൂമുകൾ ആരംഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്

ഫാഷൻ, ലൈഫ്സ്റ്റൈൽ മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങി റിലയൻസ്. പുതിയ വിപണന തന്ത്രങ്ങൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി ഇത്തവണ ആദ്യ ഇൻ- ഹൗസ് ഷോറൂം ബ്രാൻഡാണ് റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്. ‘അസോർട്ടെ’ (Azorte) എന്ന പേര് നൽകിയിരിക്കുന്ന ഇൻ- ഹൗസ് ഷോറൂം ബ്രാൻഡ് പ്രീമിയം ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ മേഖലയ്ക്കാണ് ഊന്നൽ നൽകുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ആദ്യ ഷോറൂം ബംഗളൂരുവിലാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ രണ്ടാം ഘട്ട ഷോറൂം ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിലയൻസ് അറിയിച്ചിട്ടുണ്ട്. പ്രധാനമായും മെട്രോ, തലസ്ഥാന നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകുക. ഇതിന്റെ ഭാഗമായി 9 മാസത്തിനകം രാജ്യത്തെ 16 നഗരങ്ങളിലായി 35 മുതൽ 40 ഓളം ഷോറൂമുകൾ ആരംഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Also Read: പ്രൈം ഡാറ്റബേസ് റിപ്പോർട്ട് പുറത്തുവിട്ടു, പ്രാഥമിക ഓഹരി വിൽപ്പനയിൽ ഇത്തവണ നേരിയ ഇടിവ്

അസോർട്ടെയിലെ 70 ശതമാനം മുതൽ 80 ശതമാനം വരെയുള്ള ഉൽപ്പന്നങ്ങൾ റിലയൻസിന്റെ ഇൻ- ഹൗസ് ബ്രാൻഡുകളായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രധാനമായും പ്രമുഖ പ്രീമിയം ബ്രാൻഡുകളായ സാറ (Zara), മാംഗോ (Mango) എന്നിവയുടെ വിപണിയാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button