Latest NewsNewsBusiness

പ്രൈം ഡാറ്റബേസ് റിപ്പോർട്ട് പുറത്തുവിട്ടു, പ്രാഥമിക ഓഹരി വിൽപ്പനയിൽ ഇത്തവണ നേരിയ ഇടിവ്

റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തത്തിലും ഇടിവ് നേരിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു

രാജ്യത്ത് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന ഫണ്ട് സമാഹരണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നേരിയ ഇടിവ്. പ്രൈം ഡാറ്റബേസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 35,456 കോടി രൂപയാണ് സമാഹരിക്കാൻ സാധിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 51,979 കോടി രൂപയാണ് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ കമ്പനികൾക്ക് നേടാൻ സാധിച്ചത്. ഇതോടെ, 32 ശതമാനം ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആകെ 14 കമ്പനികൾ മാത്രമാണ് ഐപിഒ നടത്തിയത്. അതേസമയം, റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തത്തിലും ഇടിവ് നേരിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.

Also Read: പരീക്ഷണ പറക്കൽ വിജയകരമായി പൂര്‍ത്തിയാക്കി ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനം ആലീസ്: വീഡിയോ

ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ഇതിനോടകം 43 കമ്പനികൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുൻപാകെ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ, 71 കമ്പനികൾക്ക് പ്രാഥമിക ഓഹരി വിൽപ്പന നടത്താനുള്ള അനുമതി സെബി നൽകിയിട്ടുണ്ടെങ്കിലും, ഇവയിൽ എത്ര കമ്പനികൾ രണ്ടാം പാദത്തിൽ പ്രാഥമിക ഓഹരി വിൽപ്പന നടത്തുമെന്നതിൽ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button