കൊച്ചി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ അറസ്റ്റിൽ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. മങ്ങാട് വടക്കുമുറി സ്വദേശി രഞ്ജിത്ത് ( 23 )നെയാണ് എരുമപ്പെട്ടി പോലീസ് കഴിഞ്ഞ ദിവസം പീഡനക്കേസിൽ അറസ്റ്റ് ചെയ്തത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. യുവതി തന്നെയാണ് പരാതി നൽകിയത്.
ഡി.വൈ.എഫ്.ഐ കുണ്ടന്നൂർ മേഖലാ കമ്മറ്റിയംഗമാണ് രഞ്ജിത്. സി.പി.എം വടക്കുമുറി ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം പഞ്ചായത്ത് കമ്മറ്റി ഭാരവാഹി, കർഷക സംഘം ഭാരവാഹി എന്നീ ചുമതലകൾ വഹിക്കുന്നുണ്ട്. രഞ്ജിത്തിന്റെ അറസ്റ്റിൽ വനിതാ മതിൽ കിട്ടിയവരും, സ്ത്രീ സുരക്ഷിതത്വത്തിനായി വാതോരാതെ പ്രസംഗിക്കുന്നവരും മൗനത്തിലാണ്. ഇയാൾക്കെതിരെ സംഘടന നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
Post Your Comments