Latest NewsKeralaNews

നായ്ക്കളെ ‘പൂട്ടാൻ’ സേന ഒരുങ്ങുന്നു: തയാറാകുന്നത് 20 സ്ത്രീകളും 30 പുരുഷന്മാരുമടങ്ങുന്ന ഗ്രൂപ്പ് 

 

തിരുവല്ല: നായ്ക്കളെ ‘പൂട്ടാൻ’ ജില്ലയിൽ 20 സ്ത്രീകളും 30 പുരുഷന്മാരുമടങ്ങുന്ന സേന ഒരുങ്ങുന്നു. തെരുവു നായ്ക്കളുടെ വാക്സിനേഷൻ, ആനിമൽ ബർത് കൺട്രോൾ പദ്ധതി എന്നിവയ്ക്കു വേണ്ടിയാണ് ഗ്രൂപ്പ് തയാറാകുന്നത്. ജില്ലയിൽ പലഭാഗത്തും തെരുവുനായശല്യം രൂക്ഷമാകുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.

എ.ബി.സി പ്രോഗ്രാമിന്റെ ഭാഗമായി പല തദ്ദേശഭരണ സ്ഥാപനങ്ങളിലും നായ്ക്കളെ പിടിക്കുകയും വന്ധ്യംകരിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്തിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പരിശീലനം ലഭിച്ചവരും കുടുംബശ്രീയും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button