MalappuramKeralaNattuvarthaLatest NewsNews

പൂച്ച കുറുകെ ചാടി : നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോയില്‍ ഇടിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ പൊട്ടേങ്ങല്‍ ഉസ്മാന്‍ (62) എന്നിവരാണ് മരിച്ചത്

മഞ്ചേരി: പൂച്ച കുറുകെ ചാടി നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോയില്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ പൊട്ടേങ്ങല്‍ ഉസ്മാന്‍ (62) എന്നിവരാണ് മരിച്ചത്.

Read Also : അന്താരാഷ്ട്ര വയോജനദിനം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ, വയോസേവന പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി ബിന്ദു

വെള്ളിയാഴ്ച രാവിലെ എട്ടരയോടെ വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ കൂരിമണ്ണില്‍പടിയിലാണ് അപകടം നടന്നത്. വള്ളിക്കാപ്പറ്റയില്‍ നിന്ന് മഞ്ചേരിയിലേക്കു വരികയായിരുന്ന ഓട്ടോയില്‍ എതിരേവന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. പൂച്ച കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോയിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button