ThiruvananthapuramNattuvarthaLatest NewsKeralaNews

പൊലീസുകാര്‍ക്ക് നേരെ ആക്രമണം : മദ്യലഹരിയിൽ യൂണിഫോം വലിച്ചുകീറി, രണ്ടു പേർ അറസ്റ്റിൽ

ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം: പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്.

കല്ലറ ഭരതന്നൂർ അംബേദ്കർ കോളനിയിൽ ബുധനാഴ്ച വൈകിട്ട് നാലരയ്ക്കാണ് മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പൊലീസിനെ ആക്രമിച്ചത്.

അടിപിടി നടക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴായിരുന്നു അതിക്രമം. ഇരുവരേയും പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനുമാണ് മര്‍ദ്ദനമേറ്റത്. പൊലീസുകാരുടെ യൂണിഫോം പ്രതികൾ വലിച്ചുകീറി.

Read Also : കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി

തുടർന്ന്, പ്രതികളെ പൊലീസുകാര്‍ തന്നെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. മുകേഷ് ലാലും രാജേഷും പോക്സോ കേസിലും അടിപിടിക്കേസിലും പ്രതികളാണ്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസമുണ്ടാക്കൽ, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button